വീണ്ടും പുലിപ്പേടിയില്‍ കണ്ണൂര്‍. അഴീക്കോട് ചാലില്‍ പ്രദേശത്ത് അടുത്തദിവസങ്ങളിലായി നാട്ടുകാര്‍ പുലിയെ കണ്ടതോടെ വനപാലകരും പുലിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.നാലുവര്‍ഷം മുമ്പ് ഈ പ്രദേശത്തുനിന്ന് പുലിയെ പിടികൂടിയതും ഒരാഴ്ചമുമ്പ് കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങിയതുമാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്.
ചാലില്‍ പ്രദേശത്തെ ഇരുപതേക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാടിനുസമാനമായ സ്ഥലത്താണ് പുലിയുടെ താവളമെന്നാണ് നാട്ടുകാര്‍ വനപാലകരെ അറിയിച്ചത്.തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം പുലിയെ കണ്ടതോടെ ഭീതി ഇരട്ടിച്ചു. പുലിക്ക് കഴിയാവുന്ന രീതിയിലുള്ള മടകളും ഈ പ്രദേശത്ത് ധാരളമായുണ്ട്.സമീപത്തെ ഉറവയില്‍ വെള്ളം കുടിക്കാനെത്തിയ പുലിയുടെ കാല്പ്പാടും വനപാലകര്‍ ശേഖരിച്ചു.
പുലിയുടെ റൂട്ട് കണ്ടെത്തി കൂട് സ്ഥാപിക്കാനാണ് വനപാലകരുടെ തീരുമാനം. രാത്രിയില്‍ പുലിയില്‍ നിന്ന് രക്ഷതേടാന്‍ നാട്ടുകാര്‍ കൂട്ടമായി പരിശോധനക്കിറങ്ങുന്നുണ്ട്. നാലരവര്‍ഷം മുമ്പ് ഈ പ്രദേശത്ത് ഇറങ്ങിയ പുലിയെ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കെണിവെച്ച് വനപാലകര്‍ കുടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച സിറ്റിയിലിറങ്ങിയ പുലിയേയും മയക്കുവെടിവെച്ച് പിടികൂടിയിരുന്നു.കാടുമൂടിക്കിടക്കുന്ന പ്രദേശത്തെ പകല്‍സഞ്ചാരം പോലും പ്രദേശവാസികള്‍ നിര്‍ത്തിയിരിക്കുകയാണ്.