E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:45 AM IST

Facebook
Twitter
Google Plus
Youtube

More in North

എല്‍ഡിഎഫിന്റെ അട്ടിമറിവിജയം ; ചെറുപുഴ പഞ്ചായത്തിൽ ഭരണപ്രതിസന്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തിലെ രാജഗിരി വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറിവിജയം നേടിയതോടെ ഭരണപ്രതിസന്ധി ഉടലെടുത്തു. രണ്ടു സീറ്റുള്ള കേരളകോണ്‍ഗ്രസിന്‍റെ തീരുമാനം എതിരായാല്‍ യുഡിഎഫിന് ചെറുപുഴ പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ സീറ്റുറപ്പിക്കാനുള്ള തിരക്കിലാണ് ഇരുമുന്നണികളും. 

കാലങ്ങളായി യുഡിഎഫിന്‍റെ കൈവശമുള്ള ചെറുപുഴ പഞ്ചായത്ത് കേരള കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ഇടതുപക്ഷത്തേക്ക് മാറുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തവണ യുഡിഎഫിലെ വല്‍സ ജെയിസ് മുന്നൂറിലേറെ വോട്ടിന് ജയിച്ച രാജഗിരി വാര്‍ഡിലാണ് ഒമ്പതുവോട്ടിന് വിജയം നേടി ഇടതുപക്ഷം തിരിച്ചടിച്ചത്. കേരളകോണ്‍ഗ്രസും സ്ഥാനാര്‍ഥിയുമായി രംഗത്തിറങ്ങിയതോടെ ത്രികോണമല്‍സരത്തിലേക്ക് നീങ്ങിയതോടെയാണ്ഇടതുപക്ഷം മിന്നുന്ന ജയം കരസ്ഥമാക്കിയത്. പത്തൊമ്പത് സീറ്റില്‍ യുഡിഎഫിന് പതിനൊന്നും എല്‍ഡിഎഫിന് ഏഴും കോണ്‍ഗ്രസ് വിമതക്ക് ഒരു സീറ്റും എന്ന നിലയിലായിരുന്നു. രാജഗിരി വാര്‍ഡ് പിടിച്ചെടുത്തതോടെ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് എട്ടുമായി. യുഡിഎഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസിന്‍റെ രണ്ടുസീറ്റുകള്‍ ഇടതിന് പിന്തുണക്ക് നീക്കം തുടങ്ങിയതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് വിമത മല്‍സരിച്ച് ജയിച്ചതോടെയാണ് കേരളകോണ്‍ഗ്രസ് കോണ്‍ഗ്രസുമായി അകന്നത്. യുഡിഎഫ് വിട്ടതിന്‍റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കണമെന്നാണ് കേരളകോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്‍റെ തീരുമാനം. എന്നാല്‍ നിര്‍ണായകമായ തീരുമാനം നേതൃത്വവുമായി ആലോചിച്ച് ഉടനെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കേരളകോണ്‍ഗ്രസിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ പിന്തുണ ഉറപ്പിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനാണ് ഇടതുപക്ഷത്തിന്‍റെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :