അപസ്മാരരോഗ ബാധിതനായ പതിനെട്ടുവയസുകാരൻ ചികിൽസാ സഹായം തേടുന്നു. വയനാട് ബത്തേരി കല്ലൂര്‍ സ്വദേശി ജിതിനാണ് ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള പണത്തിനായി സുമനസുകളെ കാത്തിരിക്കുന്നത്.
കഴിഞ്ഞ ഏഴ് വർഷമായി വീട്ടിൽനിന്ന് ജിതിൻ പുറത്തിറങ്ങുന്നത് ഹെൽമറ്റ് ധരിച്ചാണ്. ബൈക്കോടിക്കാനല്ല. മറിച്ച് പുറംക്കാഴ്ചകൾ നടന്നുകാണാൻവേണ്ടി. ഓരോതവണ കാലിടറി വീണതിന്റെ അടയാളങ്ങളാണ് തല നിറയെയുള്ള മുറിപ്പാടുകൾ. ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചാണ് നടത്തം. രോഗംമൂലം ഒൻപതാം ക്ലാസിൽ പഠനം നിറുത്തി. അമ്മ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുകയും മരുന്നു വാങ്ങുകയും ചെയ്യുന്നത്. ജിതിനെ കൊച്ചുകുട്ടിയെപ്പോലെ പരിപാലിക്കേണ്ടതിനാൽ പിതാവ് ചന്ദ്രശേഖരന് ജോലിക്ക് പോകാനാവില്ല. നാട്ടുകാരുടെ സഹായത്താൽ ഇതിനോടകം അഞ്ച് ലക്ഷം രൂപയുടെ ചികിത്സ നടത്തിക്കഴിഞ്ഞു. ഇനി മൂന്നരലക്ഷം രൂപ ചിലവുവരുന്ന ശസ്ത്രക്രിയാണ് ബാക്കിയുള്ളത്.
കാടിനോട് ചേർന്ന നാലര സെന്റ് സ്ഥലത്ത് സർക്കാർ നിർമിച്ചു നൽകിയ വീട്ടിലാണ് താമസം. മുൻമുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ചികിൽസാ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലഭിച്ചില്ല.
Master Jithin P C
Mrs. Savithri K
A/C No. 3167167447
Ifsc Code; CBIN0283041
Central Bank of India, Moolankavu