കോഴിക്കോട്ടെ ഫ്രീ ബേഡ്സ് അനാഥാലയത്തിലെ പെൺകുട്ടികൾക്ക് ഫുഡ് കോർണർ ഒരുക്കി ശ്രദ്ധേയമാവുകയാണ് ആം ഒാഫ് ജോയി എന്ന സന്നദ്ധ സംഘടന. 6 ലക്ഷം രൂപ ചെലവിലാണ് ഫുഡ് കോർണർ പൂർത്തിയാക്കിയത്. ഫ്രീബേഡ് അനാഥാലയത്തിലെ പെൺകുട്ടികൾക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങൾ.ആം ഒാഫ് ജോയി സന്നദ്ധ സംഘടനയുടെ രണ്ടാം വാർഷിക ദിനത്തിൽ കുട്ടികൾക്കുള്ള സമ്മാനമായിരുന്നു ഫുഡ് കോർണർ.അടുക്കള, വർക്ക് ഏരിയ ,അനാഥാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കാൻ ഡൈനിങ് റൂം.എന്നിവ ഉൾപ്പെടുന്നതാണ്.ഫുഡ് കോർണർ.
ജന്മദിനങ്ങൾ, വിവാഹ വാർഷികങ്ങൾ, ഒാണാഘോ·ഷംം എന്നിങ്ങനെയുള്ള ആഘോഷങ്ങളുടെ ഭാഗമായി അമ്പതിലധികം പേർ നൽകിയ പണം സ്വരൂപിച്ചാണ് ഫുഡ് കോർണറിന്റെ നിർമാണം പൂർത്തിയാക്കിയത്.