നൂറ്റമ്പതിലധികം യുവപ്രതിഭകളെ അണിനിരത്തി ഓൾ ഇന്ത്യ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് '. കണ്ണൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡാൻസ് ഫെസ്റ്റിവെല്ലിൽ പതിനഞ്ചിലധികം പ്രശസ്ത നർത്തകരും പങ്കെടുത്തു
ഓൾ ഇന്ത്യാ ഡാൻസ് അസോസിയേഷൻ ,ക്യൂബ് കണ്ണൂർ തുടങ്ങിയ സംഘടനകളുടെ നേത്യത്യത്തിലാണ് മൂന്ന് ദിവസം നി ളുന്ന ഡാൻസ് ഫെസ്റ്റിവെൽ.വി വിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ്റി അമ്പതിലധികം കലാകാരൻമാരാണ് ഫെസ്റ്റിവെല്ലിൽ മാറ്റുരച്ചത്.ക്ലാസിക്കൽ കലകളുടെ കേരളീയ പശ്ചാത്തലത്തെക്കുറിച്ചും ഫെസ്റ്റിവെൽ ചർച്ച ചെയ്തു.
ക്ലാസിക്കൽ രംഗത്ത് മികച്ച സംഭാവന നൽകിയവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.പ്രശസ്ത നർത്തകരുടെ പ്രകടനം കാണാൻ ഒട്ടേറെ പേർ എത്തി.ഭാരതിയ ന്യത്ത പദ്ധതിയെക്കുറിച്ചുള്ള ന്യത്തശിൽപശാല ദേശിയ തലത്തിൽ ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.