മരുന്നിന് 16 കോടിയിലധികം വില; കുഞ്ഞിന്റെ ചികില്‍സക്കായി കോടതിവിധി കാത്ത് കുടുംബം

irfan-baby
SHARE

അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ ചികില്‍സക്കായി  ഹൈക്കോടതിയുടെ തീരുമാനം കാത്തിരിക്കുകയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫ്. അപൂര്‍വ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വെന്റിലേറ്ററില്‍ ചികില്‍സയിലാണ് കുഞ്ഞ്. ചികില്‍സക്കായുള്ള മരുന്നിന് 16 കോടിയിലധികം രൂപയാണ് വില.ഇത് ലഭ്യമാക്കാന്‍  സര്‍ക്കാറിന്റെ സഹായം തേടിയായിരുന്നു ആരിഫ്  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. 

കുഞ്ഞ് ജനിച്ച് 28 ദിവസമായപ്പോഴാണ് ഇടത് കൈ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടത്..തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു പേശീക്ഷയം അഥവാ സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗമാണ് കുഞ്ഞിനെന്ന് കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍  കഴിഞ്ഞ മൂന്ന് മാസമായി വെന്റിലേറ്ററിലാണ്  കുഞ്ഞ്,. രോഗം സ്ഥിരീകരിച്ച ആദ്യ ഘട്ടത്തില്‍ തന്നെ ആരോഗ്യ വകുപ്പിന്റെ സഹായം തേടിയിരുന്നതായി  കുഞ്ഞിന്റെ പിതാവ് പറയുന്നു. എന്നാല്‍ ഇത് ലഭിച്ചില്ല. വിദേശത്തു നിന്നു ഇറക്കുമതി ചെയ്യേണ്ട മരുന്നിന്റെ ഒരു ഡോസിന്  16 കോടിയിലധികം രൂപയാണ് വില .

ആരോഗ്യ വിഭാഗം ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഒാഫിസര്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍  28 നകം എതിര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി പറഞ്ഞത്. ക്രൗഡ് ഫണ്ടിങ് ഉള്‍പ്പടെ സാധ്യമായതെല്ലാം സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 29 നാണ് കേസ് പരിഗണിക്കുന്നത്. കുഞ്ഞിന്റെ ചികില്‍സക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.  ആരിഫിന്റെ ഒരു കുഞ്ഞ് ജനിച്ച് 72 ദിവസമായപ്പോള്‍ മരിച്ചിരുന്നു. ചികില്‍സയിലുള്ള ഈ കുഞ്ഞിനെയെങ്കിലും  രക്ഷിക്കാന്‍  ഹൈക്കോടതി ഇടപെടലിലാണ് ആരിഫിന്റേയും കുടുംബത്തിന്റേയും പ്രതീക്ഷ

MORE IN NORTH
SHOW MORE
Loading...
Loading...