റയില്‍വേ അടിപ്പാതയില്‍ മലിനജലം; അരക്കിണറിൽ പ്രതിഷേധം

asas
SHARE

കോഴിക്കോട് അരക്കിണറിനടുത്ത് റയില്‍വേ അടിപ്പാതയില്‍ മലിനജലം നിറഞ്ഞതിനെത്തുടര്‍ന്ന് പ്രദേശവാസികളുടെ ജീവിതം ദുരിതത്തില്‍. 

പ്രശ്നപരിഹാരത്തിനായി നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പരാതികള്‍ സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.

  അരക്കിണര്‍ പ്രദേശത്തുള്ള കാല്‍ നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് ഈ വഴിയാണ്. എന്നാല്‍ അടിപ്പാതയില്‍ 

മലിനജലം നിറഞ്ഞതോടെ ബേപ്പൂര്‍ സ്കൂളിലേക്ക് പോകുന്ന കുട്ടികളടക്കമുള്ളവര്‍ മറുവശത്തേക്ക് കടക്കുന്നത് ഈ  റെയില്‍പ്പാളത്തിലൂടെയാണ്.

റെയില്‍പ്പാളത്തിനടുത്ത്  തന്നെയാണ്  അംഗന്‍വാടിയുമുള്ളത്. ഇടയ്ക്കിടെ ട്രെയിന്‍ കടന്ന് പോകുന്ന പാളത്തിലൂടെ സുരക്ഷയില്ലാതെയാണ് മാതാപിതാക്കളും കുട്ടികളുമെത്തുന്നത്.  

വെള്ളം ഒഴുകി പോകാനുള്ള വഴിയാണിതെന്ന് അധികൃതര്‍ പറയുമ്പോഴും ഇതല്ലാതെ എങ്ങനെ മറുവശത്തേക്ക് പോകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...