അനങ്ങന്‍മലയിലെ ക്വാറിയുടെ പ്രവര്‍ത്തം നിര്‍ത്താന്‍ ഉത്തരവ്

ananganmalaquarry-03
SHARE

പാലക്കാട് ഒറ്റപ്പാലം അനങ്ങൻമല പ്രദേശത്തെ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി നിർദേശപ്രകാരം വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെടുത്തത്. 

ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കഴിഞ്ഞ മാസം 24 നു സബ്കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഉടമ ഹൈക്കോടതിയെ സമീപിച്ചു.കോടതി ഉത്തരവു പരിഗണിച്ചാണു സബ് ഡിവിഷനൽ മജിസ്ട്രേറ്റുകൂടിയായ സബ് കലക്ടര്‍ വീണ്ടും കേസ് പരിഗണിച്ചത്. നിയമാനുസൃതമായ അനുമതിപത്രങ്ങളെല്ലാം ലഭിച്ചിട്ടുണ്ടെന്നും ക്വാറിയുമായി ബന്ധപ്പെട്ട പരാതികൾ വാസ്തവ വിരുദ്ധമാണെന്നുമായിരുന്നു ഉടമയുടെ വാദം. ശരിയായ പഠനങ്ങൾക്കു വിധേയമാക്കാതെയാണു ക്വാറിക്ക് അനുമതി നൽകിയിട്ടുള്ളതെന്നും കൂടുതൽ അന്വേഷണം വേണമെന്നും പരാതിക്കാര്‍ പറഞ്ഞു.

ഇതു ശരിവച്ചാണ് ക്രിമിനൽ നടപടി നിയമത്തിലെ 142 വകുപ്പു പ്രകാരം ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാനും കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ടുകൾ സമർപ്പിക്കാനും സബ് കലക്ടർ ഉത്തരവിട്ടത്. വിവിധ സർക്കാർ വകുപ്പുകളുടെ റിപ്പോർട്ടുകൾ അടുത്ത മാസം 10 നു മുൻപു സമർപ്പിക്കണം. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്തും നാട്ടുകാരുടെ കൂട്ടായ്മകളും നൽകിയ പരാതിയുമായി രംഗത്തുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...