കാസര്‍കോട് പശുക്കളില്‍ ചര്‍മമുഴ രോഗം; പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു

cow-wb
SHARE

കാസര്‍കോട് ജില്ലയിലെ പശുക്കളില്‍ ചര്‍മമുഴ രോഗം വ്യാപിക്കുന്നതില്‍ നടപടിയുമായി മൃഗസംരക്ഷണവകുപ്പ്. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി പശുക്കളില്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ അയ്യായിരത്തോളം ഡോസ് വാക്സിനാണ് കുത്തിവച്ചത്. തൊലിപ്പുറത്ത് ചെറിയ തോതില്‍ കുമിളകളുണ്ടായി അത് വലുതായി പൊട്ടിയൊലിക്കുന്നതാണ് ചര്‍മമുഴ രോഗം. രോഗം പരത്തുന്നതാകാട്ടെ ഈച്ചകളും കൊതുകുകളും മറ്റ് പ്രാണികളും. കാസര്‍കോട് ജില്ലയില്‍ രോഗം വ്യാപകമായതോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അതിര്‍ത്തി മേഖലകളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ ആദ്യ ഘട്ടത്തില്‍ ഈ മേഖലകള്‍  കേന്ദ്രീകരിച്ചാണ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത്. 

മുഴകൾ പൊട്ടിയൊലിച്ച് മുറിവുണ്ടാകുന്നത് കന്നുകാലികളുടെ ആരോഗ്യത്തെ വലിയ രീതിയിൽ തളർത്തുന്നു. ചർമമുഴ രോഗം കാരണം പനിയും വിശപ്പില്ലായ്മയും ഉണ്ടായി കറവ പശുക്കളിൽ പാൽ ഗണ്യമായി കുറഞ്ഞിരുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...