'ഒന്നിച്ച് മുന്നേറാം'; പയ്യാമ്പലം ബീച്ച് വൃത്തിയാക്കി വിദ്യാർഥികൾ; നല്ല മാതൃക

payyambalam-19
SHARE

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ശുചീകരണ യജ്ഞം നടത്തി വിദ്യാര്‍ഥികള്‍. അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജിലെ നാഷനല്‍ സര്‍വീസ് സ്കീം അംഗങ്ങളാണ് സേവന പ്രവര്‍ത്തനം നടത്തിയത്.

ഒന്നിച്ച് മുന്നേറാം എന്ന സന്ദേശം മുന്നോട്ടുവച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം. പയ്യാമ്പലം ബീച്ച് ശുചീകരണ യജ്ഞത്തില്‍ നാല്‍പ്പത്തിയഞ്ച് എന്‍എസ്എസ് വൊളന്‍റിയര്‍മാരാണ് പങ്കെടുത്തത്. സന്ദര്‍ശകര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. കാടുമൂടിക്കിടന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി.  കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുകുമാര്‍ അഴീക്കോടിന്‍റെ സ്മാരകം വൃത്തിയാക്കിയായിരുന്നു തുടക്കം.

നേരത്തെയും നിരവധി സേവന പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായവരാണ് ഡോണ്‍ ബോസ്കോ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജിലെ എന്‍എസ്എസ് പ്രവര്‍ത്തകര്‍.

MORE IN NORTH
SHOW MORE
Loading...
Loading...