ചെങ്കല്ല് വിതരണത്തിന് പാസ് വേണം; തൊഴിലാളികളും ക്വാറിയുടമകളും പണിമുടക്കിലേക്ക്

quarry-24
SHARE

ചെങ്കല്ല് മുറിക്കാനും വിതരണത്തിനും പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ ഒരുവിഭാഗം ചെങ്കല്‍ ക്വാറി ഉടമകളും തൊഴിലാളികളും പണിമുടക്കിലേക്ക്. സമരത്തിന് മുന്നോടിയായി നൂറോളം ലോറികളുമായി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഇന്നുമുതല്‍ സമരം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.  

ചെങ്കല്‍ ക്വാറികള്‍ക്ക് വേണ്ട പരിസ്ഥിതി അനുമതി  2018 ഡിസംബര്‍ വരെ നല്‍കിയിരുന്നത് ജില്ലാ തലത്തിലായിരുന്നു. എന്നാല്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശപ്രകാരം സംസ്ഥാനതല കമ്മിറ്റിയെ ചുമതലപ്പെടുത്തിയതോടെയാണ് ക്വാറി ഉടമകള്‍ക്ക് പ്രതിസന്ധിയായത്. ചെങ്കല്‍ ക്വാറികള്‍ക്കു വേണ്ട പെര്‍മിറ്റ് ഇപ്പോള്‍ നല്‍കുന്നത് പരിസ്ഥിതി വകുപ്പിന് കീഴില്‍ വരുന്ന സ്റ്റേറ്റ് എൻവയോൺമെന്റൽ ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റിയാണ്. നേരത്തെ 14 ജില്ലകളിലും ഉണ്ടായിരുന്ന കമ്മിറ്റികള്‍ക്ക് പകരം ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ഒരു കമ്മിറ്റിയായി ചുരുങ്ങി. ഇതാണ് പെര്‍മിറ്റും പാസും എടുക്കുന്നതിന് നേരിടുന്ന പ്രധാന കാലതാമസത്തിന് കാരണം. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ചെങ്കല്‍ നിക്ഷേപം കൂടുതലായി ഉള്ളൂ എന്നതിനാല്‍ സംസ്ഥാന തല പ്രശ്നമായി ഉയര്‍ന്നുവരുന്നുമില്ല. ഫലത്തില്‍ പെര്‍മിറ്റ് എടുക്കാന്‍ അനുമതി തേടിയാലും ലഭിക്കാത്ത അവസ്ഥ. പാസ് ഇല്ലാതെ വരുന്ന ലോറികള്‍ റവന്യു അധികൃതര്‍ പിടിച്ചെടുത്തതോടെയാണ് പ്രശ്നം ഗുരുതരമായത്. 

രേഖകളില്ലാതെ ചെങ്കല്ല് കയറ്റിപ്പോയിരുന്ന നാല് ലോറികള്‍ കഴിഞ്ഞദിവസം റവന്യു അധികൃതര്‍ പിടികൂടി പിഴ ചുമത്തിയിരുന്നു. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലാത്തതിനാല്‍ ലോറികള്‍ പിടിച്ചെടുത്തു എന്നാണ് റവന്യു അധികൃതരുടെ മറുപടി. അതിനാല്‍‍ ചെങ്കല്ല് മുറിക്കാനും വിതരണത്തിനും അനുമതി ഉടന്‍ നല്‍കണമെന്നാണ് തൊഴിലാളികളുടെയും ക്വാറി ഉടമകളുടെയും ആവശ്യം. 

MORE IN NORTH
SHOW MORE
Loading...
Loading...