മൽസ്യം വളർത്താം ഒപ്പം പച്ചക്കറിയും; സാങ്കേതിക വിദ്യയുമായി യുവാക്കൾ

fish-14
SHARE

മല്‍സ്യകൃഷിയില്‍ പുത്തന്‍ സാങ്കേതിക വിദ്യ പരീക്ഷിച്ച് വിജയിച്ച‌ കോഴിക്കോട്ടെ യുവാക്കളെ പരിചയപ്പെടാം. കുളത്തില്‍ ശാസ്ത്രീയമായി മല്‍സ്യം വളര്‍ത്തുന്നതിനൊപ്പം അനുബന്ധമായി പച്ചക്കറി കൃഷി കൂടി ചെയ്യാവുന്ന ഗോപാറ്റ് ടെക്നോളജിയാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. മുക്കം സ്വദേശികളായ മുഹ്മിനും ബിജിന്‍ദാസുമാണ് കണ്ടുപിടിത്തതിന് പിന്നില്‍. 

രണ്ടരമീറ്റര്‍ വ്യാസമുള്ള കുളത്തില്‍ 500 ഗ്രാം വരെയുള്ള 300 മല്‍സ്യങ്ങളെ വളര്‍ത്താം. വെള്ളം മാറ്റണ്ട എന്നു മാത്രമല്ല നിരന്തര ശ്രദ്ധയും ആവശ്യമില്ല. കുളത്തിലെ മാലിന്യങ്ങളാകട്ടെ പോഷകമൂല്യമുള്ളതാക്കി മാറ്റി വിഷരഹിത ജൈവപച്ചക്കറി ഉത്പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കാം. കുളത്തിന്‍റെ മുകളില്‍ തന്നെ പച്ചക്കറി കൃഷിയും നടത്താം. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുന്നവര്‍ക്കും കുറഞ്ഞ അളവില്‍ ഭൂമിയുള്ളവര്‍ക്കും ഈ രീതി ഏറെ അനുയോജ്യമാണ്. 

മല്‍സ്യഫെഡിന്‍റെ സഹായം കൂടി ലഭിച്ചാല്‍ പുതിയ ഉല്‍പ്പന്നം ഇവര്‍ക്ക് വിപണിയിലെത്തിക്കാനാകും. അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഗോപാറ്റ് ടെക്നോളജി ഇതിനോടകം ഇടം നേടിക്കഴിഞ്ഞു. 

MORE IN NORTH
SHOW MORE
Loading...
Loading...