കോട്ടഞ്ചേരി മലയിൽ ക്വാറിക്ക് നീക്കം; റിലേ സത്യാഗ്രഹവുമായി നാട്ടുകാർ

quarry-03
SHARE

കാസര്‍കോട് കോട്ടഞ്ചേരി മലനിരകളില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ക്വാറിക്കെതിരെ നാട്ടുകാര്‍. പ്രതിഷേധ സൂചകമായി 100 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങി. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഇവിടെ പരിസ്ഥിതി നാശത്തിനും ജനങ്ങളുടെ ജീവനും ഭീഷണിയാകും ക്വാറിയുടെ പ്രവര്‍ത്തനമെന്നാണ് ആക്ഷേപം. 

ഇക്കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ പ്രദേശമാണ് പാമത്തട്ട്. ഇവിടെയാണ് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്. പരിസ്ഥിതി അനുമതി ഉള്‍പ്പെടെ ഇതിനകം ലഭിച്ച ക്വാറി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിന് എക്സ്പ്ലോസിവ് ലൈസന്‍സിന് ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിക്ക് കൈമാറികഴിഞ്ഞു. ഇതോടെയാണ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങാന്‍ നാട്ടുകാര്‍ തീരുമാനിക്കുന്നത്. നാടിന്‍റെ നാശത്തിന് വഴിവയ്ക്കുന്ന പാമത്തട്ട് കരിങ്കല്‍ ഖനനത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറും വരെ സമരം തുടരും. 

ഭീമന്‍ കല്ലുകള്‍ ജനവാസമേഖലയിലേക്ക് ഉരുണ്ടിറിങ്ങാന്‍ പാകത്തില്‍ കോട്ടഞ്ചേരി മലയുടെ ചരിവിലുമുണ്ട്. ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ജീവന്‍ തന്നെ അപകടത്തിലാകുമോ എന്ന പേടിയാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...