കുടിവെള്ളം കിട്ടിയിട്ടുമതി സ്മാരക നിർമാണം; പ്രതിഷേധവുമായി നാട്ടുകാർ

salt-water-01
SHARE

മലപ്പുറം മംഗലം പഞ്ചായത്തിന്റെ ചേന്നരയിലെ വള്ളത്തോൾ സ്മാരക നിർമാണത്തിനെതിരെ നാട്ടുകാർ. വാര്‍ഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടിട്ടുമതി സ്മാരക നിർമാണമെന്നാണ് നാട്ടുകാരുടെ നിലപാട്. തിരൂർ പൊന്നാനി പുഴയുടെ തീരത്തുള്ള മുന്നൂറോളം കുടുംബങ്ങളാണ് കിണറുകളിൽ ഉപ്പുവെള്ളമായതോടെ പ്രതിസന്ധിയിലായത്.

ചേന്നരയിലെ പുഴയോരത്ത് 14 കോടി ചെലവഴിച്ചാണ് വള്ളത്തോൾ സ്മാരകം നിർമിക്കുന്നത്. ഇതിനുള്ള പ്രാരംഭഘട്ട നടപടികൾ മംഗലം പഞ്ചായത്ത് തുടങ്ങി. എന്നാൽ പ്രാഥമിക ആവശ്യമായ വഴി പഞ്ചായത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഉപ്പുവെള്ളം നിറഞ്ഞ കിണറുകളാണ് ഇവിടെയുള്ളത്.  ശുദ്ധമായ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് സ്മാരകത്തെക്കാള്‍ ആദ്യം വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൈപ്പ് കണക്ഷനുള്ള പദ്ധതികള്‍ തുടങ്ങിയെങ്കിലും അതെല്ലാം പാതി വഴിയില്‍ മുടങ്ങി. അലിങ്ങലിൽ പോയി പണം നൽകിയാണ് ഇവരിൽ പലരും കുടിവെള്ളം വാങ്ങുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...