താനൂർ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ നടപടിയില്ല

sea-plastic-01
SHARE

മലപ്പുറം താനൂർ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ നടപടിയില്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ടൺ കണക്കിന് അജൈവ മാലിന്യമാണ് ഹാർബറിന് സമീപം കുന്നുകൂടി കിടക്കുന്നത്. ഗുരുതര പാരിസ്ഥിതിക പ്രശ്നമായിട്ടും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ നഗരസഭ തയാറായിട്ടില്ല.

പലരും അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ഈ തീരത്തിൻ്റെ മുഖം വികൃതമാക്കി. ജില്ലയിലെ പ്രധാന ഹാർബറുകളിൽ ഒന്നായ താനൂർ തൂവൽ തീരമാണ് മാലിന്യ തീരമായത്. 2018 ലെ  പ്രളയത്തിന് ശേഷമാണ് കടൽ കരയിൽ മാലിന്യം നിക്ഷേപിച്ചത്. വർഷം രണ്ടു കഴിഞ്ഞിട്ടും ഇവ നീക്കം ചെയ്യാൻ താനൂർ നഗരസഭയോ ഫിഷറീസ് വകുപ്പോ തയാറായിട്ടില്ല. 

തീരം മാലിന്യകൂമ്പാരമായതോടെ രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നതും, പ്ലാസ്റ്റിക്കടക്കം കത്തിക്കുന്നതും ഇവിടെ വ്യാപകമാണ്. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN NORTH
SHOW MORE
Loading...
Loading...