മുതലമടയിലെ കർഷകർ കീടനാശിനി പ്രയോഗത്തിൽ ജാഗ്രത പാലിക്കാൻ നിർദേശം

muthalamada-mango-tree
SHARE

കാലാവസ്ഥ വ്യതിയാനത്തെ നേരിടാനാകില്ലെങ്കിലും കീടനാശിനി പ്രയോഗത്തില്‍ പാലക്കാട് മുതലമടയിലെ കര്‍ഷകര്‍ ജാഗ്രതപാലിക്കണമെന്നാണ് വിലയിരുത്തല്‍. ജൈവകീടനാശി പ്രയോഗത്തിലൂടെ മാങ്ങ ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്നാണ് കൃഷിവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്രോപാര്‍ക്ക് ഇനിയും നടപ്പായില്ലെന്ന് കര്‍ഷകരുടെ പരാതി.

ജൈവരീതിയിൽ കീടനാശിനി പ്രയോഗം നടത്തുന്ന ചുരുക്കം ചില കർഷകരേ മുതലമടയിലുളളു. ഏത് കീടനാശിനി എപ്പോൾ എങ്ങനെ പ്രയോഗിക്കണമെന്ന് അറിയാത്തവരുമുണ്ട്. വിളവ് കൂട്ടുന്നതിന് തമിഴ്നാട് രീതിയില്‍ അമിത കീടനാശിനി പ്രയോഗം ആപത്താണ്. 

പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പരമ്പരാഗത കൃഷി വികാസ് യോജന പ്രകാരം കര്‍ഷകര്‍ക്ക് ജൈവപരിശീലനം നല്‍കുന്നതിന് പത്ത് ക്ളസ്റ്ററുകള്‍ ക്രമീകരിച്ചതായി കൃഷി ഒാഫീസര്‍ അറിയിച്ചു. പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിലുളളവരും ശാസ്്ത്രീയ പഠനം നടക്കുന്നു. മാവിന്‍ തോട്ടങ്ങളെ ബാധിച്ച ഇലപ്പേനുകളുടെ വര്‍ധന ഇല്ലാതാക്കണമെങ്കില്‍ കൃഷിവകുപ്പിന്റെ നിര്‍ദേശമിങ്ങനെ.

ഒാരോ പ്രതിസന്ധികളിലും സര്‍ക്കാര്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെങ്കിലും നടപ്പാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിവിജ്ഞാനകേന്ദ്രം നടപ്പായില്ല. ഇനി ഇടതു സര്‍ക്കാര്‍ പറഞ്ഞതൊക്കെ നടപ്പാകുമോ 

മുതലമടയില്‍ അഗ്രോപാര്‍ക്കും, വിദേശകയറ്റുമതിക്ക് സഹായവും , ശാസ്ത്രീയപഠനത്തിന് സംവിധാനവും ഉണ്ടാകുമെന്ന് രണ്ടു വര്‍ഷം കൃഷിമന്ത്രി പറ‍ഞ്ഞതാണ്. നടപ്പാകുമെന്നാണ് കര്‍ഷകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...