'പരാമർശ്' പദ്ധതിയിൽ ഇടം നേടി കാഞ്ഞങ്ങാട് നെഹ്റു കോളെജ്; മെന്റർ പട്ടികയിൽ; നേട്ടം

ugc-06
SHARE

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരാമര്‍ശ് പദ്ധതിയിലെ മെന്റര്‍ പട്ടികയില്‍ ഇടംനേടി കാഞ്ഞങ്ങാട് നെഹ്റു കോളജ്.  കേരളത്തിലെ പതിനെട്ട് എയ്ഡഡ് കോളേജുകളില്‍ നിന്നാണ് നെഹ്റു കോളേജിനെ പദ്ധതി നടത്തിപ്പിനായി  യുജിസി തിരഞ്ഞെടുത്തത്. 

കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ യുജിസി നടപ്പിലാക്കുന്ന പദ്ധതിയാണ് പരമാര്‍ശ്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ രാജ്യാന്തര നിലവാരത്തിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇൗ പദ്ധതിയില്‍ മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗുണനിലവാരത്തിലെത്തിക്കാന്‍ നേതൃത്വം നല്‍കുക എന്നതാണ് മെന്റര്‍ കേളേജിന്റെ ദൗത്യം. യുജിസിയുടെ സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തനങ്ങള്‍. 

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിന് ലഭിച്ചിരിക്കുന്നത്. ഇൗ കോളേജുകളുമായി ധാരണാപത്രവും ഒപ്പുവെച്ചു. ഒരോ കോളേജിലെയും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യത്തിലടക്കം ആവശ്യത്തിന്  സഹായം നല്‍കുക എന്നതും തിരഞ്ഞെടുക്കപ്പെടുന്ന മെന്റര്‍ കോളേജിന്റെ ഉത്തരവാദിത്വമാണ്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ നിര്‍വഹിച്ചു.  

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ നെഹ്റു കോളേജിന് പുറമേ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജും യുജിസിയുടെ മെന്റര്‍ പട്ടികയില്‍ ഇടം നേടി.  കഴിഞ്ഞ വര്‍ഷങ്ങളില്‍ യുജിസിയുടെ നാക് അക്രിഡിറ്റേഷനില്‍ നെഹ്റു കോളേജ് മികച്ച സ്കോര്‍ നേടിയിരുന്നു. ഇൗ സാഹചര്യത്തിലാണ് കോളേജിന് പരാമര്‍ശ് പദ്ധതിയില്‍ മെന്റര്‍ സ്ഥാനം ലഭിക്കുന്നത്.  2022നകം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാക് റാങ്കില്‍ മികച്ച നേട്ടം കൈവരിക്കുക എന്നതാണ് പരാമര്‍ശ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാരും യുജിസിയും ലക്ഷ്യമിടുന്നത്.  

MORE IN NORTH
SHOW MORE
Loading...
Loading...