വയനാട് ജില്ലയിലെ കർഷകർക്ക് വലിയ നേട്ടമായി കാർബൺ ന്യൂട്രൽ വില്ലേജ് കോഫി പാർക്ക്

Carbon-neutral-village-coffee-park
SHARE

വയനാട് കാർബൺ ന്യൂട്രൽ വില്ലേജ് കോഫി പാർക്കിന്റെ ശിലാസ്ഥാപനം വ്യവസായ മന്ത്രി ഇപി ജയരാജൻ കൽപറ്റയിൽ  നിർവഹിച്ചു . കാപ്പിക്ക് പുറമെ തേയിലയും ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കാൻ പദ്ധതിയുണ്ടെന്ന്  മന്ത്രി പറഞ്ഞു.

നടപ്പിലായാൽ വയനാട് ജില്ലയിലെ കർഷകർക്ക് വലിയ നേട്ടമാകുന്ന പദ്ധതിയാണ് കാർബൺ ന്യൂട്രൽ വില്ലേജ്  കോഫീ പാർക്ക് പദ്ധതി . വയനാട്ടിലെ കാപ്പി സംസ്ക്കരിച്ചു മലബാർ കോഫി എന്ന പേരിൽ ബ്രാൻഡ്‌ ചെയ്തു വിപണിയിലെത്തിക്കുന്നതാണ് പദ്ധതി . തോട്ടങ്ങളെ കാർബൺ ന്യൂട്രൽ മേഖലകളാക്കി മാറ്റുക എന്നതും ലക്ഷ്യമാണ് .

100 ഏക്കർ സ്ഥലമാണ് കോഫി പാർക്കിന് ഏറ്റെടുക്കുന്നത് .150 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. മുട്ടിൽ പഞ്ചായത്തിലെ വാര്യാടാണ് സംസ്കരണ പാർക്ക് നിർമ്മിക്കാൻ തീരുമാനം .കാപ്പിക്ക് പുറമെ തേയിലയും ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കുമെന്നും മന്ത്രി ഇപി ജയരാജൻ പറഞ്ഞു.

ശിലാസ്ഥാപന ചടങ്ങിൽ കർഷകർ ഉൾപെടെ നിരവധി പേർ പങ്കെടുത്തു 

MORE IN NORTH
SHOW MORE