വിസ്മയം ചൊരിഞ്ഞ് രതീഷിന്റെ വീട്ടുമുറ്റത്തെ മുന്തിരികുലകൾ

grapes-home-t
SHARE

വിളഞ്ഞ് നില്‍ക്കുന്ന മുന്തിരികുലകളാണ് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഇപ്പോഴത്തെ പ്രധാന സംസാര വിഷയം .  വലകട്ടനിലം റോഡിലെ രതീഷിന്റെ വീട്ടുമുറ്റത്തെ മുന്തിരിതോപ്പില്‍ നിറയെ മുന്തിരികുലകളാണ്.

യാത്രക്കിടെ രതീഷിന് തോന്നിയ ചെറിയ കൗതുകമാണ് ഇങ്ങിനെ വിസ്മയം ചൊരിഞ്ഞ് മുന്തിരിക്കുലകളായി നില്‍ക്കുന്നത്. തെരുവ് കച്ചവടക്കാരനില്‍ നിന്നും ഒരു കൊല്ലം മുമ്പ് വാങ്ങിയ വള്ളികള്‍ വച്ചുപിടിപ്പിക്കുമ്പോള്‍ രതീഷോ കുടുംബവമോ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല മുറ്റത്ത് മുന്തിരി വിളയമുമെന്ന്.

കുട്ടികള്‍ക്ക് മുട്ടയ്ക്കായി വളര്‍ത്തുന്ന കാടയുടെ കാഷ്ഠമാണ് വളമായി നല്‍കുന്നത്. ചെടിക്ക് തണുപ്പ് കിട്ടാനായി രതീഷിന്റെ പ്രത്യേക പരിചരണമുണ്ട്. 

പാകമാകുമ്പോള്‍ റോസ് നിറമാകുന്ന മുന്തിരിക്ക് ചെറിയ പുളിരസമുണ്ട്. ചൂട് കൂടിയ പ്രദേശങ്ങളില്‍ മുന്തിരിചെടികള്‍ വളരുമെങ്കിലും ഇത്രയും കായ് പിടിക്കുന്നത് അപൂര്‍വമാണ്. 

MORE IN NORTH
SHOW MORE