ഭാരതപ്പുഴയെ നശിപ്പിച്ച് മണലൂറ്റൽ

bharathappuzha-sand
SHARE

മലപ്പുറത്ത് ഭാരതപ്പുഴയില്‍ മണല്‍ക്കടത്ത് വ്യാപകം.അനധികൃതമായി ബണ്ട് നിര്‍മിച്ചാണ് മണല്‍ക്കടത്ത് .കഴിഞ്ഞ മൂന്നാഴ്ചക്കിടെ 150 ലോഡ് മണലാണ് റവന്യൂ വകുപ്പ് പിടിച്ചെടുത്തത്.

രാത്രിയുടെ മറവിലാണ് ഭാരതപ്പുഴയെ നശിപ്പിച്ചു കൊണ്ടുള്ള മണലൂറ്റല്‍ നടക്കുന്നത്. പള്ളിക്കടവ്, ബന്തര്‍ക്കടവ്, തിരുനാവായക്കടവ് കുഞ്ചിക്കടവ് എന്നിവിടങ്ങളാണ് വ്യാപകമായി മണല്‍കടത്തുന്നത്.

ശേഖരിച്ച മണല്‍, ബണ്ടുകള്‍ നിര്‍മിച്ചാണ് സൂക്ഷിക്കുന്നത്.കഴിഞ്ഞ മൂന്നാഴ്ചക്കിടെ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ 150 ലോഡ് മണലാണ് പിടികൂടിയത്.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബണ്ടുകള്‍ പൊളിച്ച് ശേഖരിച്ച മണലുകളെല്ലാം ഉദ്യോഗസ്ഥര്‍ പുഴയിലേക്ക് തന്നെ തിരിച്ചു തള്ളി.മണല്‍ കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം

ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് പുഴയില്‍ നിന്ന് മണല്‍കോരുന്നത്.അനധികൃമായുള്ള ഈ മണല്‍കടത്ത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ 

MORE IN NORTH
SHOW MORE