സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് കൊടിയേറി

volleyball
SHARE

ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് കൊടിയേറി. ചാംപ്യന്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ പുരുഷ ടീം രാജസ്ഥാനെയും വനിതാ ടീം തെലങ്കാനയെയും ഇന്ന് ആദ്യ മല്‍സരത്തില്‍ നേരിടും. 

ഘോഷയാത്രയോടെയായിരുന്നു തുടക്കം. കേരളത്തിന് ആദ്യമായി ദേശീയ കിരീടം നേടിതന്ന ടീമിന്‍റെ ക്യാപ്റ്റനും  അര്‍ജുന അവാര്‍ഡ് ജേതാവുമായ കെ.സി. ഏലമ്മ ദീപശിഖയേന്തി. പിന്നാലെ ഓരോ സംസ്ഥാനങ്ങളിലെയും വനിതാ പുരുഷ ടീമുകള്‍ അണിനിരന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

ജെറോം വിനീതിന്‍റെ നേതൃത്വത്തിലുള്ള കേരളത്തിന്‍റെ പുരുഷ ടീം രാജസ്ഥാനെയും ജി. അഞ്ജുമോളുടെ നേതൃത്വത്തിലുള്ള വനിതാ ടീം തെലങ്കാനയെയും ആദ്യ മല്‍സരത്തില്‍ നേരിടും. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വോളിബോളിന്‍റെ ദേശീയ മാമാങ്കത്തിന് കോഴിക്കോട് വേദിയാകുന്നത്. സ്വപ്ന നഗരിയിലും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായി നടക്കുന്ന മല്‍സരങ്ങള്‍ 28 വരെ നീളും. 

MORE IN NORTH
SHOW MORE