വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

senior-volleyball
SHARE

അറുപത്തി ആറാമത് സീനിയര്‍ നാഷണല്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് നാളെ  കോഴിക്കോട് തുടക്കമാകും. 52 ടീമുകള്‍ മലബാറിലെ കാണികളുടെ കളിയാവേശത്തില്‍ മാറ്റുരയ്ക്കും. ടീമുകളുടെ ആദ്യസംഘത്തിന് കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ സംഘാടകസമിതി വിപുലമായ സ്വീകരണം നല്‍കി. 

സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇരുപത്തി എട്ട് പുരുഷ ടീമുകളും ഇരുപത്തി നാല് വനിതാ ടീമുകളും കാണികള്‍ക്ക് ആവേശം നിറച്ച് സ്മാഷു തീര്‍ക്കും. പതിനായിരമാളുകള്‍ക്ക് ഒരേസമയം കളികാണാവുന്ന വിധത്തിലാണ് ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. ചത്തീസ്ഗഡ്, സര്‍വീസസ്, പുതുച്ചേരി ടീമുകളാണ് ആദ്യമെത്തിയത്. കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. 

മല്‍സരങ്ങള്‍ക്ക് മുന്നോടിയായി നഗരത്തില്‍ വൈകിട്ട് വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. മലബാറിലെ കളിയാവേശം ചാമ്പ്യന്‍ഷിപ്പിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് വില്‍പന തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും വിറ്റുപോയതും കാണികളുടെ പങ്കാളിത്തം വ്യക്തമാക്കുന്നു

MORE IN NORTH
SHOW MORE