മാന്യമായ ദിവസകൂലി ലഭിക്കാതെ നെയ്ത്തുതൊഴിലാളികൾ

malappuram-weavers
SHARE

അന്‍പത് രൂപ പോലും ദിവസക്കൂലി ലഭിക്കാതെ മലപ്പുറം വണ്ടൂര്‍ പോരൂര്‍ പട്ടികജാതി വ്യവസായകേന്ദ്രത്തിലെ നെയ്ത്തുതൊഴിലാളികള്‍. കഴിഞ്ഞ എട്ടു വര്‍ഷമായി ജോലി ചെയ്യുന്ന മിക്ക സ്ത്രീകളുടേയും കുടുംബങ്ങള്‍ അര പട്ടിണിയിലാണ്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ വ്യാവസായികമായ ഉന്നമനം ലക്ഷ്യമിട്ടാണ് ഖാദി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. യൂണിറ്റിലെ  കഠിനാധ്വനം ചെയ്യുന്ന 27 സ്ത്രീകളുടെ മാസവരുമാനം കേട്ടാല്‍ ഞെട്ടും. ആയിരം രൂപയോളമാണ് ഒാരോരുത്തര്‍ക്കും ലഭിക്കുന്ന പ്രതിമാസ വരുമാനം. ഡി.എ എന്ന പേരില്‍  ലഭിക്കുന്ന ആയിരം രൂപക്ക് വേണ്ടി മാസങ്ങളും വര്‍ഷങ്ങളും കാത്തിരിക്കണം. ഒരു മീറ്റര്‍ തുണി നെയ്താല്‍ 44 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. അതേ ജീവനക്കാരുടെ മുന്നില്‍ വച്ച് അവര്‍ നെയ്ത തുണി മീറ്ററിന് 307 രൂപ നിരക്കിലാണ് ഖാദി മറിച്ചു വില്‍ക്കുന്നത്.

ഡി.എ വൈകുന്ന വിഷയത്തിലെങ്കിലും തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൊട്ടി ഘോഷിച്ച് പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രത്തിലെ പല യന്ത്രങ്ങളും കാലപ്പഴക്കംകൊണ്ട് കേടായി കഴിഞ്ഞു. വ്യവസായ കേന്ദ്രത്തെ ആധുനികവല്‍ക്കരിക്കാനും ശ്രമമില്ല.

MORE IN NORTH
SHOW MORE