പട്ടയം കിട്ടി വർഷങ്ങളായിട്ടും വീടുവയ്ക്കാനാവാതെ 16 കുടുംബങ്ങൾ

pattayam
SHARE

പട്ടയം കിട്ടി ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും വീടുവയ്ക്കാന്‍ കഴിയാതെ മലപ്പുറം തിരുന്നാവായയില്‍ 16 കുടുംബങ്ങള്‍. സര്‍ക്കാര്‍ നല്‍കിയ ഭൂമിക്ക് അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് കുടുംബങ്ങള്‍ ദുരിതത്തിലായത് 

ഏറെ നാളെത്തെ കാത്തിരിപ്പിനു ശേഷം സ്വന്തമായി കിട്ടിയ ഭൂമിയില്‍  ചെറിയൊരു വീടുവെക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് കുടുംബങ്ങളെ ദുഖത്തിലാക്കിയത്. .2009 ല്‍ കെ.പി രാജേന്ദ്രന്‍ റവന്യൂ മന്ത്രി ആയപ്പോള്‍ നിലമ്പൂരില്‍ വച്ചാണ് പട്ടയം കിട്ടിയത്.ഭൂമി അളന്നു കല്ലിട്ടു. കിട്ടിയത് ചതുപ്പു നിലമാണ് . ഭൂമി നഷ്ടപ്പെട്ടാലോ എന്നു കരുതി പരാതി പറയാന്‍ പോയില്ല. ഫാത്തിമയെ പോലെ 16 കുടുംബങ്ങള്‍ക്കാണ് അഞ്ചുമുതല്‍ ഏഴുസെന്റുവരെ ഒരേക്കര്‍ ഭൂമി പതിച്ചു നല്‍കിയത്.ഇതില്‍ 48 സെന്റ് സ്ഥലത്തിന് അവകാശവാദവുമായി സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചതാണ്  ഇവരുടെ വീടെന്ന സ്വപ്നത്തിന് വില്ലനായത് .തുടര്‍ന്ന് ഇവരില്‍ നിന്ന് നികുതി സ്വീകരിക്കാതെയായി.ഈ കുടുംബങ്ങളെല്ലാം വര്‍ഷങ്ങളായി വാടക വീടുകളിലാണ് താമസിക്കുന്നത്. വാടക കൊടുക്കാന്‍ പോലും കഴിവില്ലാത്തവര്‍. വീടുകള്‍ ഒഴിയാന്‍ ഉടമസ്ഥര്‍ ഇതിനകം തന്നെ ഇവരോട് പറഞ്ഞുകഴിഞ്ഞു

വീടെന്ന ആഗ്രഹവുമായി കയറാത്ത ഒാഫിസുകളോ കാണാത്ത ഉദ്യോഗസ്ഥരോ ഇല്ല.ഏറ്റവും ഒടുവില്‍ തിരൂരിലെത്തിയ റവന്യൂ മന്ത്രിയേയും നേരിട്ടുകണ്ടു.എല്ലാം ശരിയാക്കാമെന്നു പറഞ്ഞതല്ലാതെ ഒന്നും ശരിയായില്ല. എന്നെങ്കിലും സര്‍ക്കാര്‍ തങ്ങളുടെ വിഷമം കാണുമെന്നും കൊച്ചു കൂര പണിയാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.

MORE IN NORTH
SHOW MORE