അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സര്‍ക്കാര്‍ സ്കൂളിനെ രക്ഷിക്കാൻ ‍നാട്ടുകാർ രംഗത്ത്

tirur-lp-school
SHARE

അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സര്‍ക്കാര്‍ സ്കൂളിനെ രക്ഷിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ. തിരൂര്‍ മുട്ടന്നൂര്‍ എല്‍.പി സ്കൂളിനെയാണ് ജനകീയ പങ്കാളിത്തതോടെ രാജ്യാന്തരനിലവരാത്തിലേക്ക് ഉയര്‍ത്തുന്നത്. മുട്ടന്നൂര്‍ എല്‍.പി സ്കൂളിന് വയസ് 92.ആദ്യ കാലങ്ങളില്‍ നാന്നൂറിലേറെ കുട്ടികള്‍ ഇവിടെ ഉണ്ടായിരുന്നു.പീന്നീട് കുട്ടികളുടെ എണ്ണം എഴുപതിനു താഴെ എത്തി.

തുടര്‍ന്നാണ് സ്കൂളിനെ സംരക്ഷിക്കാന്‍ നാട്ടുകാരും പ്രവാസികളായ പൂര്‍വ വിദ്യാര്‍ഥികളും ഒന്നിച്ചത്.ഇതിനായി ക്ഷേമ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.കൂട്ടായ്മയുടെ ഫലമായി 30 സെന്റ് സ്ഥലവും കണ്ടെത്തി.ഈ ഭൂമിയുടെ രേഖകൈമാറ്റചടങ്ങ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സ്കൂള്‍ വാഹനവും പി.വി അബ്ദുള്‍ വഹാബ് എം.പി കംപ്യൂട്ടര്‍ ലാബും നല്‍കി വികസനത്തില്‍ പങ്കാളികളായി.തീരദേശ പഞ്ചായത്തുകളായ പുറത്തൂരിലേയും മംഗലത്തേയും വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ആറു വര്‍ഷത്തിനിടെ സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സ്കൂള്‍ ക്ഷേമ സമിതിയുടെ ലക്ഷ്യം.

MORE IN NORTH
SHOW MORE