ഉത്തര മലബാറിന് ആവേശമായി ദേശീയ ഇന്‍ഡസ്ട്രീയല്‍ കബഡി ചാംപ്യന്‍ഷിപ്പ്

kabadi
SHARE

ഉത്തര മലബാറിന് ആവേശമായി ദേശീയ ഇന്‍ഡസ്ട്രീയല്‍ കബഡി ചാംപ്യന്‍ഷിപ്പ്. കാസർകോട് പാലക്കുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് മത്സരങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 26 ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. 

അമേച്വർ കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ, സംസ്ഥാന.ജില്ല കബഡി അസോസിയേഷനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ്പ്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ടീമുകള്‍ക്കൊപ്പം എയർ ഇന്ത്യ, ഒഎൻജിസി, ബിപിസിഎൽ, മഹേന്ദ്ര ആൻഡ് മഹേന്ദ്ര, ഇന്ത്യൻ ആർമി, റെയിൽവേ തുടങ്ങി രാജ്യത്തെ പ്രമുഖ ടീമുകളെല്ലാം മത്സരത്തിനുണ്ട്. ഉത്തരമലബാറിലെ കബഡി പ്രേമികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ചാമ്പ്യന്‍ഷിപ്പിന് ലഭിക്കുന്നത്. 

MORE IN NORTH
SHOW MORE