പഴയകാല കോഴിക്കോടിനെ പരിചയപ്പെടുത്തി ഖല്‍ബിലെ കോഴിക്കോട്

Thumb Image
SHARE

പഴയകാല കോഴിക്കോടിനെ പരിചയപ്പെടുത്തി ഖല്‍ബിലെ കോഴിക്കോട്. സാഹിത്യം, രാഷ്ട്രീയം, കല, കായികം തുടങ്ങി നാടിന്‍റെ സമസ്ത മേഖലകളിലൂടെയും ചിത്രപ്രദര്‍ശനം കടന്നു പോകുന്നു. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോഴിക്കോടിന്‍റെ ജീവനോപാധികള്‍, ജീവിത രീതികള്‍, വേഷ ഭൂഷാധികള്‍ തുടങ്ങി എല്ലാം ചിത്രപ്രദര്‍ശനം പരിചയപ്പെടുത്തുന്നു. വിദ്യാസന്പന്നമായ ഇന്നത്തെ സമൂഹത്തിലേയ്ക്കുള്ള ആദ്യ ചുവടുകള്‍ ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തം. വിവിധ സമുദായങ്ങളുടെ ആചാരങ്ങളും രീതികളും ഇതില്‍ കാണാം. ഒപ്പം വൈദേശിക സ്വാധീനത്തിന്‍റെ കഥ പറയുന്ന ചിത്രങ്ങളും നഗരം മറക്കാനാഗ്രഹിക്കുന്നവയും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 

ഖല്‍ബിലെ കോഴിക്കോട് എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം 24 ന് അവസാനിക്കും. 

MORE IN NORTH
SHOW MORE