താമരശേരി ചുരത്തില്‍ വാഹന പാർക്കിങ്: വാട്സ് ആപ്പ് ഗ്രൂപ്പിന് മികച്ച പ്രതികരണം

Thumb Image
SHARE

കോഴിക്കോട് താമരശേരി ചുരത്തില്‍ വാഹനം നിര്‍ത്തിയിടുന്നവരെ പിടികൂടാന്‍ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ വാട്സ് ആപ്പ് ഗ്രൂപ്പിന് മികച്ച പ്രതികരണം. ദിവസങ്ങള്‍ക്കുള്ളില്‍ നിയമലംഘനങ്ങളുടെ നൂറിലധികം തെളിവാണ് കിട്ടിയത്. മുന്നറിയിപ്പ് അവഗണിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും നിയന്ത്രണത്തിന്റെ ഭാഗമാണ്. 

താമരമേശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ജില്ലാഭരണകൂടം പല മുന്നറിയിപ്പും നല്‍കി. ഇതെല്ലാം അവഗണിച്ച് ചുരത്തില്‍ വാഹനം നിര്‍ത്തിയിടുന്നത് പതിവായ സാഹചര്യത്തിലാണ് വാട്സ്ആപ്പ് കെണിയൊരുക്കിയത്. 8547616018, 9446538900 എന്ന വാട്സ്പ്പ് ആപ്പ് നമ്പരില്‍ അനധികൃത പാര്‍ക്കിങിനെക്കുറിച്ച് ചിത്രം സഹിതം ആര്‍ക്കും പരാതി അറിയിക്കാം. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. രാവിലെ എട്ട് മുതല്‍ പത്തര വരെയും വൈകിട്ട് നാല് മുതല്‍ ആറ് വരെയുമാണ് പാര്‍ക്കിങും കച്ചവടവും നിരോധിച്ചിരിക്കുന്നത്. പാര്‍ക്കിങും വലിയ വാഹനങ്ങള്‍ക്ക് പ്രവേശനവും നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തിലാണ് ജില്ലാഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. 

റോഡ് വികസനം പൂര്‍ത്തിയാകും വരെയാണ് ചരക്ക് ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ലംഘിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കും. ചുരത്തിലെ കുരുക്കില്‍ വല‍ഞ്ഞിട്ടുള്ള ഭൂരിഭാഗം യാത്രികരും പദ്ധതിയെ അനുകൂലിക്കുന്നതിന് തെളിവാണ് രണ്ട് ദിവസത്തെ മികച്ച പ്രതികരണമെന്ന് വ്യക്തം. 

MORE IN NORTH
SHOW MORE