മിഠായിത്തെരുവിലേക്ക് വരൂ; നടരാജൻ അയ്യർ കാത്തിരിക്കുന്നു

Thumb Image
SHARE

പുതുമോടിയണിയുന്ന കോഴിക്കോട് മിഠായിത്തെരുവിന്റെ ചരിത്രത്താനൊപ്പം തന്നെയായിരുന്നു നടരാജന്‍ അയ്യരുടെയും ജീവിതയാത്ര. കോഴിക്കോട്ടുകാരുടെ സ്വന്തം സ്വാമിയുടെ കാപ്പി പൊടി വിതരണശാല ഇന്നും പൈതൃകത്തെരുവിന്റെ തിലകക്കുറിയാണ്. ഹനുമാന്‍ കോവിലും കടന്നെത്തിയാല്‍ കാപ്പി മണക്കും. തെരുവിന്റെ. വലത്തോട്ടുനോക്കിയാല്‍ കാണാം കാപ്പിക്കട നാല്‍പ്പതുവര്‍ഷമായി കോഴിക്കോട്ടുക്കാരുടെ രുചിയാണ് ഈ കാപ്പിപ്പൊടി വിതരണശാല. ഏറ്റവും മുന്തിയതും ഗുണനിലവാരമുള്ളതുമായ കാപ്പിപ്പൊടി നല്‍കാന്‍ ഒരു ചെറുപ്പക്കാരന്റെ ചുറുക്കോടെ സ്വാമിയും ഒപ്പം കൂടും. 

നൂറു ഗ്രാം മുതല്‍ അന്‍പതും എഴുപതും കിലോ വരെ വാങ്ങാന്‍ ദിവസേന സ്വാമി ആന്‍ഡ് സണ്‍സിലേക്ക് നിരവധി പേര്‍ എത്തും. മിഠായിത്തെരുവ് മുഖം മിനുക്കുമ്പോള്‍ നന്മയുടെ സുഗന്ധം നിറയ്ക്കാനുള്ള ഒരുക്കത്തിലാണ് സ്വാമിയും. 

MORE IN NORTH
SHOW MORE