ബംബ്രാണ അണക്കേട്ടിൽ ചോർച്ച

Thumb Image
SHARE

കാസര്‍കോട് ജില്ലയുടെ പ്രധാന ജലസ്രോതസായ ബംബ്രാണ അണക്കെട്ടില്‍ ചോര്‍ച്ച. കാലപ്പഴക്കത്തെ തുടര്‍ന്ന് അണക്കെട്ടില്‍ ഉപയോഗിച്ചിരുന്ന മരപ്പാളികള്‍ നശിച്ചതോടെയാണ് ചോര്‍ച്ച ശക്തമായത്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും. 

ഷിറിയ പുഴയ്ക്ക് കുറുകെ അന്‍പത്തിമൂന്ന് വര്‍ഷം മുമ്പാണ് ബംബ്രാണ അണക്കെട്ട് നിര്‍മ്മിച്ചത്. അതിര്‍ത്തി പഞ്ചായത്തുകളായ കുമ്പള,മംഗല്‍പ്പാടി, പുത്തിഗെ, പൈവളിഗെ എന്നി നാല് പഞ്ചായത്തുകളിലെ ജനങ്ങളാണ് ഈ അണക്കെട്ടിനെ പ്രധാനമായും ആശ്രയിക്കുന്നത്. വേനല്‍ കടുക്കുമ്പോള്‍ ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികളും ബംബ്രാണ അണക്കെട്ടിലെ വെള്ളം ഉപയോഗപ്പെടുത്തുന്നു. മരപ്പലകകളും, മണലുമാണ് അണക്കെട്ടില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് ഈ പലകകള്‍ നശിച്ചാണ് ചോര്‍ച്ച കൂടാന്‍ കാരണം. ചോര്‍ച്ച കൂടാതെ വേലിയേറ്റ സമയത്ത് കടലിലെ ഉപ്പുവെള്ളം പുഴയിലേയ്ക്ക് എത്തുന്നുണ്ട്. ഇത് കുടിവെള്ള,ജലസേചന പദ്ധതികളെ ദോഷകരമായി ബാധിക്കുന്നു. ചോര്‍ച്ച ഇനിയും ശക്തമായാല്‍ വേനല്‍ കടുക്കുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ഒപ്പം അണക്കെട്ടിനെ ആശ്രയിക്കുന്ന കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാകും. 

ജലവിഭവ വകുപ്പിന് കീഴിലുള്ള ഈ അണക്കെട്ടില്‍ വല്ലപ്പോഴും ചില്ലറ അറ്റകുറ്റപണികള്‍ നടത്തുന്നതൊഴിച്ചാല്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാറില്ല. സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ അണക്കെട്ടിനെ അധികൃതര്‍ പൂര്‍ണമായും കൈയ്യൊഴിഞ്ഞ അവസ്ഥയിലാണ്. 

MORE IN NORTH
SHOW MORE