ചൂണ്ട ഉപയോഗിച്ചുള്ള മീൻപിടുത്തത്തെ കായിക വിനോദമാക്കി ഒരു കൂട്ടായ്മ

Thumb Image
SHARE

ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കുന്നത് കായിക വിനോദമാക്കി  കണ്ണൂരിലെ ഒരു കൂട്ടം ആളുകൾ. വിദേശനിർമിത ചൂണ്ടകളുപയോഗിച്ചാണ് മലബാർ ആംഗ്ലേഴ്സെന്ന ഈ കൂട്ടായ്മയുടെ മീൻപിടുത്തം. 

വടിയിൽ വള്ളിയും ചൂണ്ടയുകെട്ടി മണ്ണിരപോലുളള ഇരകളെ കൊളുത്തി മീൻ പിടിച്ചിരുന്ന കാലം പലർക്കും ഓർമകളിൽ മാത്രമാണ്. ഈ ഓർമകളെ പൊടി തട്ടിയെടുത്ത് ഹോബിയാക്കി മാറ്റിയവരാണ് ഇവർ. വിദേശ മാതൃകയിൽ മാനസിക സമർദം കുറയ്ക്കാൻ സഹായിക്കുന്ന മീൻപിടുത്തം. ചെറുമീനുകളെ മുതൽ വൻ മീനുകളെവരെ ചൂണ്ടയിൽ കുരുക്കാം. 

കടലിലും, കായലിലും, പുഴയിലും ഇത്തരത്തിൽ മീൻ പിടിക്കാം. മീൻ പിടിക്കാൻ ആവശ്യമായ ഉപകരണങ്ങൾമാത്രം വിൽക്കുന്ന കേരളത്തിലെ അപൂർവം കടകളിലൊന്നാണിത്. ചെറുമീനുകളുടെയും തവളകളുടെയും രൂപത്തിലുള്ള കൃത്രിമ ഇരകളാണ് മീൻ പിടിക്കാൻ ഉപയോഗിക്കുന്നത്. ദേശീയ തലത്തിൽ മീൻപിടുത്ത മത്സരം കേരളത്തിൽ നടത്താനാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.  

MORE IN NORTH
SHOW MORE