മിഠായിത്തെരുവിന്റെ നവീകരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കയ്യാങ്കളി

Thumb Image
SHARE

കോഴിക്കോട് മിഠായിത്തെരുവിന്റെ നവീകരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ കയ്യാങ്കളി. വാഹന ഗതാഗതം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജനപ്രതിനിധികള്‍ തയാറാവുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വ്യാപാരികളുടെ ബഹളത്തെതുടര്‍ന്ന് യോഗം മേയറുടെ ചേംബറിലാണ് നടന്നത്. 

മിഠായിത്തെരുവ് ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ വാഹനഗതാഗതത്തെച്ചൊല്ലി വ്യാപാരികളും ഭരണകൂടവും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. മാനാഞ്ചിറ ലൈബ്രറി ഹാളില്‍ ഉദ്ഘാടന ദിവസത്തെ കാര്യപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണ് കയ്യാങ്കളിയും വാക്കേറ്റത്തിലും കലാശിച്ചത്. 

പ്രതിഷേധവുമായെത്തിയ വ്യാപാരികള്‍ യോഗം അലസപ്പെടുത്തി. തുടര്‍ന്ന് മേയറും കലക്ടറും ജനപ്രതിനിധികളും മേയറുടെ ചേംബറില്‍ ഒത്തുകൂടി, എന്നാല്‍ തീരുമാനം വൈകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നിലപാട്. 

വാഹനഗതാഗതം അനുവദിക്കുമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഉദ്ഘാടനദിവസത്തില്‍ സഹകരിക്കുകയുള്ളുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. 

MORE IN NORTH
SHOW MORE