കോഴിക്കോട് ബൈപാസ് നിര്‍മാണത്തിന് അനുമതി

Thumb Image
SHARE

കോഴിക്കോട് ബൈപാസ് നിര്‍മാണത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നല്‍കി. ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ടെണ്ടറിന് വൈകാതെ അനുമതി ലഭിക്കും. മലബാര്‍ മേഖലയില്‍ ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നത് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. 

കോഴിക്കോട് ബൈപാസ് നിര്‍മാണത്തിന് അനുമതി ലഭിച്ചതോടെ ദേശീയപാത 66ന്റെ മലബാര്‍ മേഖലയിലെ വികസനത്തിന് ഗതിവേഗം കൂടുമെന്നാണ് പൊതുമരാമത്തുവകുപ്പിന്റെ പ്രതീക്ഷ. തലശേരി-മാഹി ബൈപാസിന്റെ കരാറായിട്ടുണ്ട്. ഇതിന്റെ നിര്‍മാണഉദ്ഘാടനം ഉടന്‍ നടക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. തലപ്പാടിമുതല്‍ ചെങ്ങള വരെയുള്ള റീച്ചിന് ഭാരത്‌മാലപദ്ധതിയില്‍ പെടുത്തി ടെണ്ടര്‍ നടപടിയായി. ചെങ്ങള-കാലിക്കടവ് ഭാഗത്തിന് അനുമതി നല്‍കുന്നത് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. 

കണ്ണൂര്‍-വെങ്ങളം, വെങ്ങളം-കുറ്റിപ്പുറം റീച്ചുകളുടെ ടെണ്ടര്‍ നടപടിയിലേക്ക് പോകാന്‍ ഉടന്‍ അനുമതിലഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിക്കുന്നു. 2000 കോടിരൂപവരെയുള്ള പദ്ധതികള്‍ക്ക് ഉപരിതലഗതാഗതമന്ത്രാലയത്തിനുതന്നെ അനുമതി നല്‍കാവുന്ന സാഹചര്യത്തിലാണ് ദേശീയപാത വികസനം പല പദ്ധതികളായി വിഭജിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലാവര്‍ധന റാവു കേന്ദ്ര ഉപരിതലഗതാഗത സെക്രട്ടറി, ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ എന്നിവരുമായി കഴിഞ്ഞദിവസം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. 

MORE IN NORTH
SHOW MORE