കോഴിക്കോട് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുവാനായി ജിയോക്ക് നല്‍കിയ അനുമതി റദ്ദാക്കി

Thumb Image
SHARE

ഹൈമാസ്റ്റ് വിളക്ക് കാലുകള്‍ സ്ഥാപിക്കുന്നതിന് ജിയോ കമ്പനിക്ക് അനുമതി നല്‍കിയ തീരുമാനം കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രത്യേക കൗണ്‍സില്‍ േചര്‍ന്ന് റദ്ദാക്കി. പദ്ധതിയ്ക്കായി പുതിയ താല്‍പര്യ പത്രം ക്ഷണിക്കും, കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി. 

ഹൈമാസ്റ്റ് ലൈറ്റിനൊപ്പം നിരീക്ഷണ കാമറയും വൈഫൈയും ഉള്‍പ്പെടെ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. ഒരു വിളക്ക് കാല്‍ സ്ഥാപിക്കുമ്പോള്‍ 9000 രൂപ നഗരസഭയ്ക്ക് വരുമാനം ലഭിക്കും. കൂടാതെ വിളക്ക് കാലിന്റെ നിര്‍മ്മാണവും അറ്റകുറ്റ പണികളും ടെന്‍ഡര്‍ എടുക്കുന്ന കമ്പനി ഏറ്റെടുക്കണം. ജിയോ കമ്പനിയ്ക്കായിരുന്നു ടെന്‍ഡര്‍ അനുവദിച്ചത് ഇതിനെതിരെ ഐഡിയ കോടതിയെ സമീപിച്ചതോടെയാണ് കോടതി നിര്‍ദേശ പ്രകാരം കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനം റദ്ദാക്കിയത്. 

ഐഡിയ കമ്പനിക്ക് കൂടി ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം.കോടതിവിധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ അഴിമതി ആരോപണവുമുയര്‍ത്തിയത് കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് പഴയ തീരുമാനം റദ്ദാക്കിയതോടെ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കാന്‍ പുതിയ താല്‍പര്യ പത്രം ഉടന്‍ ക്ഷണിക്കും. 

MORE IN NORTH
SHOW MORE