കൊള്ളക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്

Thumb Image
SHARE

കൊള്ളക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍. ശനിയാഴ്ച രാത്രി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ താഴെചൊവ്വ സ്വദേശി നൗഫല്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. ഇതോടെ രണ്ടുമാസത്തിനിടയില്‍ രണ്ട് കൊലപാതകങ്ങള്‍ക്കാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ സാക്ഷ്യംവഹിച്ചത്. 

നൗഫലിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. മുഖത്ത് അടിയേറ്റ് ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. അലഞ്ഞുതിരി‍ഞ്ഞ് നടക്കുന്ന നൗഫല്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രാത്രി കാലങ്ങളില്‍ ലൈറ്റുകള്‍ കുറവായതും സിസിടിവികള്‍ ഇല്ലാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് തുണയാകുന്നു. ഇവിടെയുണ്ടായിരുന്ന റെയില്‍വേ പൊലീസിന്റെ ക്യാംപ് ഓഫിസും അടച്ചുപൂട്ടിയിട്ട് നാളുകളായി. കാടുപിടിച്ച് കിടക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ വ‍ൃത്തിയാക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. 

രണ്ടുമാസംമുന്‍പാണ് ഹോട്ടല്‍ തൊഴിലാളിയായ ശ്രീധരനെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് മോഷ്ടാവ് കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതി റിമാന്‍ഡില്‍ കഴിയുകയാണ്. 

MORE IN NORTH
SHOW MORE