അധ്യാപക തസ്തികയുടെ അംഗീകാരം മന്ത്രിസഭയുടെ പരിഗണനയിലെന്ന് മന്ത്രി

Thumb Image
SHARE

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അധ്യാപക തസ്തികയുടെ അംഗീകാരം മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് മന്ത്രി എകെ ബാലന്‍. മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്കൂള്‍ തുടങ്ങും. ക്യാംപസിലെ ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. 

നിയമസുതാര്യത ഉറപ്പാക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം മികച്ചതാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ നടത്തിയ നിയമനങ്ങളില്‍ വിജിലന്‍സ് കോടതിയില്‍ കേസ് നിലവിലുണ്ട്. എന്നാലിത് അധ്യാപക തസ്തികയെ ബാധിച്ചിട്ടില്ല. അതിനാല്‍ അധ്യാപക തസ്തികയുടെ അംഗീകാരം മന്ത്രിസഭ ഉടന്‍ പരിഗണിക്കും. മറ്റ് ജീവനക്കാരുടെ നിയമനങ്ങള്‍ വിജിലന്‍സ് കോടതിയുടെ തീരുമാനപ്രകാരമേ നടക്കുവെന്നും മന്ത്രി പറഞ്ഞു. ക്യാംപസില്‍ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച ഹോസ്റ്റല്‍ സമുച്ചയങ്ങളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. 

26 കോടി രൂപ ചെലവിലാണ് നിര്‍മാണം. പതിനൊന്നു നിലകള്‍ വീതമുളളതാണ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍. ഒരു ഹോസ്റ്റലില്‍ 120 മുറികള്‍ വീതമുണ്ട്. അതിഥികള്‍ക്കായി ഇരുപതു മുറികളും , ഭക്ഷണശാലയും ലിഫ്റ്റും , സുരക്ഷയും ഉള്‍പ്പെടെ അധ്യാധുനീക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം. ഒരു കെട്ടിടത്തില്‍ 200 പേര്‍ക്ക് താമസിക്കാം. സംസ്ഥാനത്ത് നിലവിലുളള മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ ഏറ്റവും മികച്ചതാണ് പാലക്കാട് ക്യാംപസിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി എകെ ബാലനും വിലയിരുത്തി. ഷാഫി പറമ്പില്‍ എംഎല്‍എ ചടങ്ങുകളില്‍

MORE IN NORTH
SHOW MORE