എയർപോർട്ട് എക്സ്പോ ശ്രദ്ധേയമാകുന്നു

Thumb Image
SHARE

കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന എയർപോർട്ട് എക്സ്പോ ശ്രദ്ധേയം. വിമാനത്താവളത്തെക്കുറിച്ചും വ്യോമയാന മേഖലയിലെ നൂതന സംവിധാനത്തെ കുറിച്ചും അറിയാനും മനസിലാക്കാനും നിരവധി പേരാണ് എക്സ്പോയിൽ എത്തിയത് 

അന്താരാഷ്ട്ര വ്യോമ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രത്യേക പ്രദർശനം. എക്സ്പോയിലെ കാഴ്ചകളെല്ലാം പൊതുജനങ്ങൾക്ക് ഏറെ കൗതുകം നിറയ്ക്കുന്നതായിരുന്നു. എയർ ട്രാഫിക് കൺട്രോൾ ആൻഡ് നാവിഗേഷൻ സംവിധാനം, ഇൻസ്ട്രുമെന്റെൽ ലാൻഡിങ്' അത്യാധുനിക ബാഗേജ് പരിശോധനാ സുവിധാനം അങ്ങനെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെല്ലാം എക്സ്പോയിൽ നിറഞ്ഞു നിന്നു 

കാലിക്കറ്റ് എയർപോർട്ടിന്റെ ചരിത്രം എടുത്തുകാട്ടിയ ചിത്രപ്രദർശനം എക്സ്പോ കൂടുതൽ ആകർഷകമാക്കി. പൊതുജനങ്ങൾക്ക് പുറമെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും പ്രദർശനം കാണാനെത്തി 

MORE IN NORTH
SHOW MORE