ഒാഖി: ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് മടങ്ങി

Thumb Image
SHARE

ഒരാഴ്ച നീണ്ട ദുരിതങ്ങള്‍ക്ക് വിട. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കോഴിക്കോട് കുടുങ്ങി കിടന്ന ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് മടങ്ങി. 

കോഴിക്കോട്ടെ ദുരിത ജീവിതത്തിന് വിട. ആറുമണിക്കൂറുകള്‍ക്കം എല്ലാവരും സ്വന്തം വീടുകളിലെത്തും വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോടെത്തി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കുടുങ്ങിപോയ 65 പേരാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്.താമസ ഭക്ഷ സൗകര്യം പോലും ഒരുക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസത്തെ സമരത്തെ തുടര്‍ന്നാണ് ദ്വീപുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ജറ്റ് വെസല്‍ ക്രൂസ് ബേപ്പൂരിലേക്ക് അയക്കാന്‍ ദ്വീപ് ഭരണകൂടം തയ്യാറായത്. 

ഉച്ചയോടെ ആന്ത്രോത്ത് ദ്വീപിലെത്തുന്ന കപ്പല്‍ മറ്റു ദ്വീപുകളിലേക്കുള്ള യാത്ര നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ബേപ്പൂരില്‍ നിന്നും ലക്ഷ്ദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന എം.വി മിനിക്കോയി കപ്പലിന് ചുഴലിക്കാറ്റില്‍ തകരാറുകള്‍ പറ്റിയിരുന്നു. 

MORE IN NORTH
SHOW MORE