എല്‍ഡിഎഫിനെതിരായ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

Thumb Image
SHARE

എല്‍ഡിഎഫിനെതിരായ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ വന്‍ പ്രക്ഷോഭമാണ് കോഴിക്കോട് ഡിസിസി ലക്ഷ്യമിടുന്നത്. ഗെയ്ല്‍ സമരക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാനായി സമരസമിതിക്കൊപ്പം പോരാടാനും ജില്ലാ നേതൃത്വം തീരുമാനിച്ചു. 

പി.വി. അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്നാണ് കോഴിക്കോട് ഡിസിസിയുടെ ആരോപണം. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നിയമലംഘനങ്ങള്‍ അംഗീകരിക്കാനാകില്ല. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന അന്‍വര്‍ എംഎല്‍എയുടെ ചെയ്തികള്‍ക്കെതിരെ ഡിസംബര്‍ 13ന് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. 

ഗെയ്ല്‍ പദ്ധതിയെക്കുറിച്ച് സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുക്കത്ത് കോണ്‍ഗ്രസ് വിശദീകരണ പദയാത്ര സംഘടിപ്പിക്കും. 

ഗെയ്്ല്‍ പുനരധിവാസ പാക്കേജിനെക്കുറിച്ച് പഠിക്കാന്‍ സബ്കമ്മറ്റിയെ നിയോഗിക്കാനും തീരുമാനിച്ചു. 

MORE IN NORTH
SHOW MORE