കോഴിക്കോട്ടെ പ്രധാന ഇടവഴികളിലൂടെ ഒരു പ്രഭാത സഞ്ചാരം

SHARE

ചരിത്രം പറയുന്ന കോഴിക്കോട്ടെ പ്രധാന ഇടവഴികളിലൂടെ ഒരു പ്രഭാത സഞ്ചാരം. പൈതൃക വാരാഘോഷത്തിന്റെ ഭാഗമായാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബീച്ച് പരിസരത്തെ ചരിത്രസ്മാരകങ്ങൾ ചുറ്റിക്കണ്ടത്. 

പറയാൻ ചരിത്രമേറെയുണ്ട് കോഴിക്കോടിന്. ചരിത്രഗവേഷകരിലൂടെ പുതുതലമുറയിലേക്ക് ആ പാഠങ്ങൾ പകർന്നു നൽകുകയാണ്. പഴയ കോഴിക്കോടിനെ കൂടുതൽ അറിയാൻ കലക്ടറും ഒപ്പം ചേർന്നു. നഗരത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഉറപ്പ്. 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കബനി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് പൈതൃകവാരാഘോഷം സംഘടിപ്പിക്കുന്നത്. 

MORE IN NORTH
SHOW MORE