റിസർവോയർ കയ്യേറി സ്വകാര്യ റിസോർട്ടിന്റെ ബോട്ട് സർവീസ്

Thumb Image
SHARE

കോഴിക്കോട് കക്കയത്ത് പെരുവണ്ണാമുഴി റിസർവോയർ കയ്യേറി സ്വകാര്യ റിസോർട്ടിന്റെ ബോട്ട് സർവീസ്. റിസോർട്ടിലേക്ക് വഴിയൊരുക്കാനായി ഡാമിന്റെ വൃഷ്ടി പ്രദേശത്തെ വൻ മരങ്ങൾ മുറിച്ച് മാറ്റിയിട്ടും  നടപടിയെക്കാൻ ജലസേചന വകുപ്പ്  തയ്യാറായിട്ടില്ല. ഡാമിനകത്തെ മൺതിട്ടകളിൽ  രാത്രികാലങ്ങളിൽ  മദ്യാപന പാര്ട്ടി നടക്കുന്നതായും സമീപ വാസികൾ ആരോപിക്കുന്നു.

കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒട്ടപ്പാലത്തെ   റിസോർട്ടാണ്   റിസോർവോയർ തന്നെ കയ്യേറി സ്വന്തമാക്കിയിരിക്കുന്നത്.  വീടു നിർമാണത്തിന്റെ അനുമതിയുടെ മറവിൽ റിസർവോയറിനോട് ചേർന്ന് നിർമ്മിച്ച റിസോർട്ടിലേക്ക് വലിയ വാഹനങ്ങൾ കടന്ന് വരാനാണ് മരങ്ങൾ പിഴുതിട്ടിരിക്കുന്നത്. സ്വകാര്യ വ്യക്തികൾക്ക് റിസർവോയറിലേക്ക് പ്രവേശനത്തിന് തന്നെ നിയന്ത്രണമുള്ളപ്പോൾ റിസോർട്ടിന്റെ  വൈബ് സൈറ്റിൽ പരസ്യം നൽകിയാണ്  ബോട്ടിങ് നടത്തുന്നത്. ഇതിനെതിരെ സമീപവാസികൾ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 

എന്നാൽ നിയമലംഘനം നടന്നിട്ടില‌്ലെന്ന് റിസോർട്ട് മാനേജർ വിശദകരിച്ചു.  റിസർവോയർ കയ്യേറ്റത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും  പൊലീസിസാണ് നടപടിയെടുക്കേണ്ടെതുമെന്നാണ്  ജലസേചന വകുപ്പ് വാദം.

MORE IN NORTH
SHOW MORE