കോഴിക്കോട് ബീച്ചില്‍ മത്സ്യപ്രദർശനം ശ്രദ്ധേയമാകുന്നു

Thumb Image
SHARE

മല്‍സ്യോല്‍സവത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. അലങ്കാര മല്‍സ്യങ്ങളും, രുചിേയറിയ മല്‍സ്യവിഭവങ്ങളുമാണ് മേളയുടെ പ്രധാന ആകര്‍ഷണം. 

കരിമീന്‍, ചെമ്പല്ലി, പൂമീന്‍, കടല്‍ മുരിങ്ങ തുടങ്ങി വ്യത്യസ്തതരം മല്‍സ്യങ്ങള്‍. അലങ്കാരമല്‍സ്യങ്ങളുടെയും വംശനാശം സംഭവിച്ചവയുടെയും സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. സംയോജിത മല്‍സ്യബന്ധനരീതി പരിചയപ്പെടുത്താനുള്ള പ്രത്യേക സ്റ്റാളുമുണ്ട്. 

പ്രദര്‍ശനത്തിന് പുറമെ മല്‍സ്യവിപണനവും മല്‍സ്യകൃഷി പരിശീലനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന തീരദേശ വികസനകോര്‍പ്പറേഷന്റെ പ്രത്യേക മല്‍സ്യവിഭവങ്ങളുടെ സ്റ്റാളുമുണ്ട്. പ്രദര്‍ശനം ഇന്ന് സമാപിക്കും. 

MORE IN NORTH
SHOW MORE