ഗെയിൽ സമരക്കാർക്ക് പിന്തുണയുമായി മലപ്പുറത്ത് ഡിസിസി പ്രസിഡന്റിന്റെ ഉപവാസസമരം

Thumb Image
SHARE

ഗെയിൽ സമരക്കാർക്ക് പിന്തുണയുമായി മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് 24 മണിക്കൂർ ഉപവാസസമരം ആരംഭിച്ചു. കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു. 

പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ഒരേ സമയം ഗെയിലിനേയും സമരക്കാരേയും ഗെയില്‍ വിരുദ്ധ സമരക്കാരേയും പിന്തുണയ്ക്കുമ്പോ‌ഴാണ് മലപ്പുറം ഡിസിസി ഉപവാസ സമരം നടത്തുന്നത്. മലപ്പുറത്ത് രണ്ടു കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ഗെയിൽ നിർമാണം പൂര്‍ത്തിയാക്കാനായത്. ഇനി 56 കിലോമീറ്ററിൽ കൂടി പൈപ്പ്്ലൈൻ സ്ഥാപിക്കാനുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്ക് നിർമാണം എത്തുമ്പോൾ സമരക്കാർക്ക് പിന്തുണയുമായാണ് വി.വി. പ്രകാശിന്റെ ഉപവാസ സമരം. 

ജില്ലയിലെ കോൺഗ്രസ്, ലീഗ് നേതാക്കളെല്ലാം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ ഗെയിലിനെ എതിർത്ത സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് യുഡിഎഫ് നേതൃത്വം. 

MORE IN NORTH
SHOW MORE