ബീച്ചിലെ കയ്യേറ്റങ്ങൾക്കെതിരെ തുറമുഖവകുപ്പിന്റെ നടപടി

Thumb Image
SHARE

കോഴിക്കോട് ബീച്ചിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി തുറമുഖവകുപ്പ്. കോടതി ഉത്തരവ് മറികടന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണ് ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുന്നത്. തീരദേശം കയ്യേറിയുള്ള അനധികൃതനിര്‍മാണത്തെ ക്കുറിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ബീച്ചിന്റെ സൗന്ദര്യത്തിന് തടസം നിന്നിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടികളാണ് പുരോഗമിക്കുന്നത്. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നോട്ടിസ് നല്‍കിയിട്ടും ഉടമകള്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് ദൗത്യസംഘം നേരിട്ടെത്തിയത്. റവന്യു തുറമുഖ വകുപ്പുകളുടെ നേതൃത്വത്തിലാണ് അനധികൃതനിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നത്. 

തീരത്തിന്റെ സൗന്ദര്യം സംരക്ഷിച്ചുകൊണ്ടുള്ള ബീച്ച് നവീകരണമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി അനധികൃത കയ്യേറ്റങ്ങള്‍ വേഗത്തില്‍ ഒഴിപ്പിച്ച് കലക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറണം. കടപ്പുറത്തെ അഞ്ചേക്കറിലധികം ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയതായുള്ള മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് തുറമുഖവകുപ്പ് നടപടി കര്‍ശനമാക്കിയത്. 

MORE IN NORTH
SHOW MORE