കെട്ടിടനിർമാണ തൊഴിലാളി ചിരട്ടയിൽ തീർക്കുന്ന വിസ്മയം കാണാം. കണ്ണൂർ തില്ലങ്കേരി സ്വദേശി പി.ശശിയാണ് ചിരട്ടയിൽ അലങ്കാര വസ്തുക്കൾ നിർമിച്ച് വ്യത്യസ്തനാകുന്നത്.
അടുക്കളയിൽ നിന്ന് വലിച്ചെറിഞ്ഞ ചിരട്ടകളാണിത്. സ്വീകരണമുറികളിലെ താരം. പൂക്കളും നിലവിളക്കും പാത്രങ്ങളുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വീട്ടിലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ചിരട്ടകളെ കരകൗശല വസ്തുവാക്കി മാറ്റുന്നത്. ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളിലാണ് ശശി ചിരട്ടകൾ കൈയിലെടുക്കുന്നത്.
ഒരിക്കലും നശിച്ച് പോകാത്ത ഈ അലങ്കാര വസ്തുക്കൾ ഇതിനോടകം നിരവധി പേർ സ്വന്തമാക്കി കഴിഞ്ഞു. ചിരട്ടകൾകൊണ്ട് കൂടുതൽ അത്ഭുതം തീർക്കണമെന്നാണ് ഈ സാധാരണക്കാരന്റെ ആഗ്രഹം.