വിദ്യാർഥികളുടെ സർഗവാസന വളര്‍ത്താന്‍ കോഴിക്കോട് നഗരത്തിലെ സ്കൂളുകളിൽ പുതിയ പദ്ധതി. സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂളിലാണ് പരിശീലനത്തിന് തുടക്കമിട്ടത്. ആശയവിനിമയത്തിന്റെ പുത്തന്‍ പാഠങ്ങളാണിവ. ആടിയും പാടിയും കളിച്ചും രസിച്ചും ഒരു പുതിയ ലോകം തീര്‍ത്ത് വിദ്യാര്‍ഥികള്‍. കഥ പറയാനും, കേള്‍ക്കാനും ഒപ്പം കൂടി അധ്യാപകരും. സ്കൂളുകളില്‍ നിന്ന് പടിയിറങ്ങിപ്പോയ ആ നിഷ്കളങ്കതയെ തിരിെകക്കൊണ്ടുവരാനുള്ള ചെറിയ ശ്രമം.
കബനി ടൂറിസം പദ്ധതിയും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പയ്യാനക്കല്‍ ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ആദ്യദിനത്തില്‍ പ്രത്യേക പരിശീലനപരിപാടി സംഘടിപ്പിച്ചത്.