കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ മാലിന്യം കത്തിക്കുന്നത് കുട്ടികളുടെ വാർഡിന് സമീപം. ആശുപത്രിയിൽ ഇതുവരെ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടില്ല.
പ്ലാസ്റ്റിക്ക് കത്തുന്നത് ശ്വസിക്കുക. ശരീരാവശിഷ്ടങ്ങൾ ഉൾപ്പെടെ കുന്നുകൂടുന്നത് കാണുക. താലൂക്ക് ആശുപത്രിയിലെ പനിബാധിതരും കുട്ടികളും ചികിൽസയിലുള്ള വാർഡിന് സമീപത്തെ അവസ്ഥയാണിത്. ചെറിയ രോഗത്തിന് വരുന്നവർ മാറാവ്യാധിക്ക് അടിമപ്പെടുന്നവരായി മാറുമെന്ന് ചുരുക്കം.
രോഗികൾ പരാതിപ്പെട്ടാൽ മാലിന്യം കത്തിക്കുന്നത് തൽക്കാലം അവസാനിപ്പിക്കും. അടുത്തദിവസം രാവിലെയും വൈകിട്ടും ഇത് തുടരും. സ്വന്തമായി മാലിന്യ സംസ്ക്കരണ സംവിധാനം സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.