കോഴിക്കോട് കലക്ടറേറ്റില്‍ തപാല്‍ വകുപ്പിനോട് ചേര്‍ന്ന മുറിയില്‍ തീപ്പിടിത്തം. മുറിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ കത്തി നശിച്ചു.മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്.
ഉച്ചയ്ക്ക് ശേഷം രണ്ട് അമ്പതിനാണ് തപാല്‍ വകുപ്പിനോട് ചേര്‍ന്ന ഭക്ഷണമുറിയില്‍ പുക പടരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് ഫയര്എഞ്ചിനുകളെത്തി അരമണിക്കൂറിനുള്ളില്‍ തീ അണച്ചു.മുറിയിലെ ഫയലുകളും മറ്റും ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
തൊട്ടടുത്ത തപാല്‍ വകുപ്പിലും ലാന്റ് റവന്യു ഡെപ്യൂട്ടി കമ്മീഷ്ണറുടെയും മുറിയിലേക്കും പുകപടര്‍ന്നത് ആശങ്കയുണ്ടാക്കി.ഭക്ഷണ മുറിയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടിയില്‍ നിന്നാണ് പുക ഉയര്‍ന്നത്.പെട്ടികളില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ പൂര്‍ണമായും കത്തിയിട്ടുണ്ട്.എന്നാല്‍ ഭക്ഷണമുറിയില്‍ സൂക്ഷിച്ച ഫ.യലുകള്‍ ഏത് വിഭാഗത്തിന്റേതാണെന്ന് കണ്ടെത്തിയിട്ടില്ല.തീപ്പിടിത്തതിന്റെ കാരണവും അവ്യക്തമാണ്