നിത്യഹരിതനായകന് നിത്യസ്മാരകമില്ലെന്ന വേദനപങ്കുവച്ച് പ്രേംനസീറിന്റെ മകൾ. പ്രിയനടന്റെ നവതി ആഘോഷവേളയിലാണ് നിരവധിത്തവണ പ്രഖ്യാപിച്ച സ്മാരകം ഉയരാത്തതിന്റെ നിരാശ കുടുംബം പങ്കുവച്ചത്.
എണ്ണിയാൽ തീരാത്തത്ര പാട്ടുകളുണ്ട് ഡാഡിയെ നിറഭംഗിയോടെ കാണാൻ. എന്നാൽ അന്നുമിന്നും ലൈലക്ക് ഇഷ്ടം ചന്ദ്രകളഭം.
ചന്ദ്രകളഭമാണ് ഇഷ്ടപ്പെട്ട് പാട്ടെന്നു പറയുന്നത് .മലയാളികൾ ജീവനോളം സ്നേഹിച്ച അതുല്യപ്രതിഭയ്ക്ക് കുടുംബമായിരുന്നു എല്ലാം. ആ മരണം വിശ്വസിക്കാൻ പോലും ഈ മകൾക്കായിട്ടില്ല. നിറഞ്ഞ ചിരിയുമായി ഹൃദയം നിറയെ വാൽസല്യവുമായി ഒരുനാൾ വീട്ടിലേക്ക് കയറിവരുമെന്ന് വെറുതെ വിശ്വസിച്ചു പോകുന്നു ലൈല. ഡാഡിയെ ഒാർമിക്കാൻ ഇന്നും ഒരിടമില്ലയെന്നതു തന്നെയാണ് ഈ മകളെ അലട്ടുന്ന ഒരു ദുഖം.