ബത്തേരി ചീരാലിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ സാധിച്ചില്ല. വനപാലകർ കിലോമീറ്ററുകളോളം കടുവയെ പിന്തുടർന്നു. നാളെ ബത്തേരി താലൂക്കിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.
രണ്ട് മാസമായി ചീരാലിൽ കടുവയുടെ സാന്നിധ്യമുണ്ട്. ഇന്നലെ ഒരു പോത്തിനെ കൊന്നു. രാവിലെ പശുവിനെയും കൊന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചു.നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിനെത്തുടർന്ന് ഉപരോധം പിൻവലിച്ചു. ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. കിലോമീറ്ററുകളോളം സാഹസികമായി കടുവയെ പിന്തുടർന്നു. കാപ്പിത്തോട്ടങ്ങളിൽ പല തവണ കടുവ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തടുത്ത് വീടുകൾ ഉള്ള സ്ഥലം കൂടിയാണിത്.